
ബത്തേരിയിലിറങ്ങിയ പി എം 2നെ ഇന്നും പിടികൂടാനായില്ല; തടസമായത് മറ്റൊരു കൊമ്പന്‍; ശ്രമം തുടരുമെന്ന് വനംവകുപ്പ്
സ്വന്തം ലേഖിക
വയനാട്: ബത്തേരി ടൗണിലിറങ്ങി ഒരാളെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും വ്യാപക അക്രമം നടത്തുകയും ചെയ്‌ത പിഎം-2 എന്ന കൊലയാളി കാട്ടാനയെ ഇന്നും പിടികൂടാന്‍ വനംവകുപ്പിന് കഴിഞ്ഞില്ല.
തമിഴ്‌നാട്ടില്‍ ഗൂഡല്ലൂരില്‍ രണ്ടുപേരുടെ മരണത്തിനിടയായതിനെത്തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പ് കാട്ടിലേക്ക് കയറ്റിവിട്ട മോഴയാനയാണ് ബത്തേരി ടൗണിലിറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട് പിഎം-2 എന്ന് പേരിട്ടിരുന്ന ഈ ആനയുടെ സമീപം ഇന്ന് മറ്റൊരു കൊമ്പനാന ഉണ്ടായിരുന്നതിനാല്‍ അന്വേഷണ സംഘത്തിന് മയക്കുവെടി വയ്‌ക്കാന്‍ കഴിഞ്ഞില്ല.
ആന ഇപ്പോള്‍ ഉള്‍ക്കാട്ടിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. അടുത്തദിവസം വീണ്ടും ശ്രമം തുടങ്ങുമെന്ന് വനംവകുപ്പ് അറിയിച്ചു.
ഇതിനിടെ ഇന്നും ആക്രമണകാരിയായ കാട്ടാനയെ പിടികൂടാത്തതിനാല്‍ വനംമന്ത്രിക്കെതിരെ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചു.
പുലര്‍ച്ചെ ഒരു മണിയോടെ നഗരത്തിലെത്തിയ കാട്ടാന റോഡിലൂടെ നടന്നുപോവുകയായിരുന്ന തമ്പി എന്ന സുബൈര്‍കുട്ടിയെ തുമ്പിക്കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മണിക്കൂറുകളോളം നിലയുറപ്പിച്ച ആനയെ വളരെ പണിപ്പെട്ടാണ് വനത്തിലേക്ക് കയറ്റിയത്.