video
play-sharp-fill

ഇടുക്കിയിലും ഭക്ഷ്യവിഷബാധ;  ഒരു കുടുംബത്തിലെ മൂന്നുപേർ ആശുപത്രിയിൽ; ഷവർമ കഴിച്ചതിനെ തുടർന്ന് മൂന്നൂപേർക്കും വയറിളക്കവും ഛര്‍ദ്ദിയും കടുത്ത പനിയും;  നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന സ്ഥാപനം അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പിന്റെ നോട്ടീസ്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ഭക്ഷ്യവിഷബാധയെത്തുടർന്ന് ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആശുപത്രിയിൽ. ഷവർമ കഴിച്ചതിനെ തുടർന്ന് വയറിളക്കവും ഛര്‍ദ്ദിയും കടുത്ത പനിയുമുണ്ടായതിനെ തുടർന്നാണ് മൂന്ന് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ശാരീരികാസ്വസ്ഥത. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും വയോധിക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ മൂവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന സ്ഥാപനത്തിനത്തിൽ നിന്നാണ് ഷവർമ വാങ്ങിയതെന്നാണ് കുടുംബം പറയുന്നത്. ഇവരുടെ പരാതിയെ തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പരിസരം വൃത്തി ഹീനമെന്ന് കണ്ടെത്തി. ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി.