മുരിയാട് ധ്യാനകേന്ദ്രത്തിലെ ആള്‍ക്കൂട്ട മര്‍ദ്ദനം; പതിനൊന്ന് സ്ത്രീകളെ റിമാന്‍ഡ് ചെയ്തു; അറസ്റ്റ് മര്‍ദന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ; വധശ്രമത്തിന് കേസ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര്‍: ഇരിങ്ങാലക്കുട മുരിയാട് ധ്യാനേകേന്ദ്രത്തിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസില്‍ പതിനൊന്ന് സ്ത്രീകളെ റിമാന്റ് ചെയ്തു.

ചാലക്കുടി കോടതിയാണ് സഭാ വിശ്വാസം ഉപേക്ഷിച്ച കുടുംബത്തെ ആക്രമിച്ച 11 സ്ത്രീകളെ റിമാന്‍ഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംപറര്‍ ഇമ്മാനുവല്‍ സഭയുടെ വിശ്വാസികളാണ് റിമാന്റിലായ സ്ത്രീകള്‍.
സഭാബന്ധം ഉപേക്ഷിച്ച മുരിയാട് സ്വദേശി ഷാജിയെ സ്ത്രീകളുടെ സംഘം മര്‍ദിച്ചിരുന്നു.

ആള്‍ക്കൂട്ട മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് അറസ്റ്റ്. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കാറില്‍ സഞ്ചരിക്കുകയായിരുന്ന മുരിയാട് പ്ലാട്ടോത്തത്തില്‍ ഷാജി, മകന്‍ സാജന്‍, ഭാര്യ ആഷ്ലിന്‍, ബന്ധുക്കളായ എഡ്വിന്‍, അന്‍വിന്‍ തുടങ്ങിയവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സഭാ ബന്ധം ഉപേക്ഷിവരാണ് ഷാജിയുടെ കുടുംബം.

സാജന്‍ എംബറര്‍ ഇമ്മാനുവല്‍ സഭയില്‍ നിന്ന് പുറത്തുപോന്ന ശേഷം അവിടത്തെ ഒരു സത്രീയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ഒരുകൂട്ടം സ്ത്രീകള്‍ കാറില്‍ സഞ്ചരിച്ചിരുന്ന സാജനെ തടഞ്ഞത്. അതേസമയം ആളൂര്‍ പൊലീസ് ഈ കേസ് പരിശോധിച്ചുവരികയാണ്.

അതിനിടെയാണ് കൂട്ടയടി നടന്നത്. ഇരു വിഭാഗങ്ങള്‍ക്കെതിരെയും പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.