രാജ്യത്ത് നാല് പേർക്ക് കൂടി ബി എഫ് 7 സ്ഥിരീകരിച്ചു. ഈ മാസം കോവിഡ് കേസുകൾ വർധിക്കാൻ സാധ്യത; വിമാനത്താവളങ്ങളിലടക്കം പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യമന്ത്രാലയം.
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഒമിക്രോണിൻ്റെ പുതിയ ഉപവകഭേദം ബി.എഫ്. 7 രാജ്യത്ത് നാലുപേർക്ക് കൂടി സ്ഥിരീകരിച്ചു.
അമേരിക്കയിൽ നിന്ന് ബംഗാളിൽ എത്തിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീനോം സിക്വെൻസിങ് പരിശോധനയിൽ ബി.എഫ് .7 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.ഇതോടെ രാജ്യത്ത് ബി എഫ്. 7 സ്ഥിരീകരിച്ചവരുടെ എണ്ണം ഒൻപത് ആയി .ഈ മാസം കോവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിലടക്കം പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വുഹാനിൽ ആദ്യമായി വ്യാപിച്ച വൈറസിലേക്കാൾ ബിഎഫ് 7 വകഭേദത്തിന് 4 മടങ്ങിലധികം ഉയർന്ന ന്യൂട്രലൈസേഷൻ പ്രതിരോധമുണ്ടെന്നാണ് സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.
വാക്സിനേഷനിലൂടെയോ ആർജിത പ്രതിരോധശേഷിയിലൂടെയോ ഒരു ശരീരത്തിന് ഈ വകഭേദത്തിന്റെ ഇൻഫെക്ടിവിറ്റിയെ എളുപ്പത്തിൽ തടയാനാകില്ല. ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയെന്ന് പറയാനാകില്ലെന്നും പഠനം വിലയിരുത്തിയിട്ടുണ്ട്. ആന്റിബോഡികളിൽ നിന്ന് കൂടുതൽ പ്രതിരോധശേഷിയുള്ള ബിക്യൂ 1 ഉൾപ്പെടെയുള്ള മറ്റ് വകഭേദങ്ങളുമുണ്ട്.