സിനിമയ്ക്കും സംവിധായകനും നിർമ്മാതാവിനുമെതിരെ കേസ് ; ‘നല്ല സമയം’ തീയറ്ററിൽ നിന്ന് പിൻവലിക്കുന്നു; ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച്: ഒമര്‍ ലുലു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : തൻ്റെ ഏറ്റവും പുതിയ സിനിമ ‘നല്ല സമയം’ തീയറ്ററിൽ നിന്ന് പിൻവലിക്കുന്നു എന്ന് സംവിധായകൻ ഒമർ ലുലു. ചിത്രത്തിൻ്റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിനു പിന്നാലെയാണ് നടപടി.

“നല്ല സമയം’ തീയേറ്ററില്‍ നിന്ന് ഞങ്ങള്‍ പിന്‍വലിക്കുന്നു ഇനി ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച്” എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ എക്സൈസ് കോഴിക്കോട് റേഞ്ച് ആണ് അബ്കാരി, NDPS നിയമങ്ങള്‍ പ്രകാരം സിനിമയ്ക്കും സംവിധായകനും നിര്‍മ്മാതാവിനും എതിരെ കേസ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരി വസ്തുവായ എംഡിഎംഎ ഉപയോഗിക്കുന്ന രംഗമാണ് മുഴുനീളം. ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമര്‍ ലുലുവിനും നിര്‍മ്മാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്.

ഒരു അഡാര്‍ ലൗന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് നല്ല സമയം. ഇര്‍ഷാദ് അലിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഒപ്പം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്ര എസ്, ഒമര്‍ ലുലു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണനാണ്.