മെഡിക്കൽ കോളേജിലെ സുഖചികിത്സയ്ക്കിടയിൽ സസ്പെൻഷൻ; തൊടുപുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ്‌ പിടിയിലായ മായാ രാജിന് സസ്‌പെന്‍ഷൻ; ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് യുവതിയിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങിയതിനാണ് നടപടി

Spread the love

തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌ത തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റ്‌ ഡോ.
മായാ രാജിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു.ഇത്‌ സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ്‌ ഡയറക്‌ടറിന്റെ ഉത്തരവ് പുറത്ത്.

video
play-sharp-fill

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ടാണ്‌ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ്‌ പാലക്കുഴ അര്‍ച്ചന ഭവനില്‍ മായാ രാജിനെ രോഗിയുടെ ഭര്‍ത്താവില്‍നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വീട്ടില്‍ നിന്നാണ്‌ പിടികൂടിയത്‌. അന്ന്‌ മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയിലാണ്‌ വൈദ്യ പരിശോധന നിശ്‌ചയിച്ചതെങ്കിലും രക്‌തസമ്മര്‍ദ്ദത്തില്‍ വ്യത്യാസം കണ്ടതോടെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി.

അവിടെ ഹൃദയസംബന്ധമായ പരിശോധനകള്‍ അടക്കം ഇതിനോടകം പൂര്‍ത്തിയായി. നിലവില്‍ മായാരാജ്‌ വിജിലന്‍സ്‌ കാവലിലാണ്‌. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗര്‍ഭപാത്രം നീക്കം ചെയ്‌ത വഴിത്തല ഇരുട്ടുതേട്‌ സ്വദേശിയുടെ ഭാര്യയായ യുവതിക്ക്‌ തുടര്‍ ചികിത്സ നല്‍കുന്നതിന്‌ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനായിരുന്നു അറസ്‌റ്റ്‌.