
ഇതാണ് ഫ്രഞ്ച് ഹാട്രിക്ക്…..! മെസിയുടെ കൈകളിലക്ക് കപ്പ് ത്തുന്നത് വൈകിപ്പിച്ച ഒറ്റയാനാൻ; ഗോള്‍ഡന്‍ ബൂട്ട് തിളക്കത്തില്‍ കിലിയന്‍ എംബാപ്പെ; എതിര്‍വലയില്‍ അടിച്ചു കയറ്റിയത് എട്ട് ഗോളുകള്‍; ഖത്തറിൽ നിന്ന് മടങ്ങുന്നത് ഹാട്രിക്ക് തിളക്കത്തോടെ; മെസ്സി കപ്പെടുക്കുമ്പോഴും വീരനായകനായി മാറി ഫ്രഞ്ച് താരം
സ്വന്തം ലേഖിക
ദോഹ: ലോക കപ്പ് ഫുട്‌ബോളിന്റെ ഒന്നാം പകുതി കഴിയുമ്പോള്‍ വിജയിച്ചു എന്ന പ്രതീതിയിലായിരുന്നു അര്‍ജന്റീന.
എന്നാല്‍, രണ്ടാം പകുതിയില്‍ ആയിരുന്നു ഫ്രഞ്ച് വിപ്ലവം. രണ്ടാം പകുതിയില്‍ മിശിഹയെ കടത്തിവെട്ടുന്ന പ്രകടനവുമായി കിലിയന്‍ എംബാപ്പെ എന്ന 23കാരന്‍ മികച്ചു നിന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍, മെസിയുടെ കൈകളിലക്ക് കപ്പ് ത്തുന്നത് വൈകിച്ചത് ഈ ഒറ്റയാനായിരുന്നു.
ലോകകപ്പിന്റെ കലാശക്കളിയില്‍ അര്‍ജന്റീനയോട് പൊരുതിത്തോറ്റെങ്കിലും ഹാട്രിക്കിലൂടെ ടീമിനെ ഷൂട്ടൗട്ട് വരെ എത്തിച്ച ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി.
ലോകകപ്പില്‍ എട്ട് ഗോളുകള്‍ എതിര്‍വലയില്‍ അടിച്ചുകയറ്റിയാണ് ടോപ്‌സ്‌കോറര്‍ക്കുള്ള അംഗീകാരം സ്വന്തമാക്കിയത്. ഫൈനല്‍ വരെ അഞ്ച് ഗോളുമായി ഇതിഹാസ താരം ലയണല്‍ മെസ്സിക്കൊപ്പമായിരുന്നു എംബാപ്പെ.
കലാശക്കളിയില്‍ പെനാല്‍റ്റിയിലൂടെ അര്‍ജന്റീനക്കായി ആദ്യ ഗോള്‍ നേടിയതോടെ മെസ്സി ഒരടി മുന്നിലായി. എന്നാല്‍, പെനാല്‍റ്റിയിലൂടെ ഒന്നും അത്യുജ്വലമായി മറ്റൊന്നും നേടി എംബാപ്പെ ഒറ്റക്ക് മുന്നിലെത്തി.
എക്‌സ്ട്രാ ടൈമില്‍ മെസ്സി വീണ്ടും ഗോളടിച്ചതോടെ വീണ്ടും ഒപ്പത്തിനൊപ്പം. എന്നാല്‍, കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് എംബാപ്പെ വീണ്ടും ഒന്നാമനാവുകയായിരുന്നു. ഹാട്രിക്കാണ് ഫൈനലില്‍ എംബാപ്പെ നേടിയത്.