video
play-sharp-fill

വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് കട്ടപ്പനയിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; സംസ്കാര ചടങ്ങിനിടെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബാം​ഗങ്ങൾ തമ്മിൽ വാക്ക് തർക്കവും സംഘർഷവും

വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് കട്ടപ്പനയിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; സംസ്കാര ചടങ്ങിനിടെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബാം​ഗങ്ങൾ തമ്മിൽ വാക്ക് തർക്കവും സംഘർഷവും

Spread the love

കട്ടപ്പന: വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥിനിയുടെ സംസ്കാര ചടങ്ങിനിടെ ബന്ധുക്കൾ തമ്മിൽ സംഘർഷം. കഴിഞ്ഞ ദിവസമാണ് സഹപാഠിക്ക് വാട്സാപ്പ് സന്ദേശമയച്ചതിന് വീട്ടുകാർ ശകാരിച്ചത്. തുടർന്നാണ് പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇതിനിടയിൽ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബാം​ഗങ്ങൾ തമ്മിൽ വാക്ക് തർക്കവും സംഘർഷവും ഉണ്ടായി. കട്ടപ്പനയിൽ നിന്ന് പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. വീടിന് സമീപത്തെ പറമ്പിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം കുട്ടിയുടെ അമ്മവീട്ടിൽ വെച്ചാണ് നടന്നത്.

തുടർന്ന് കുട്ടി പഠിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീടിനു സമീപത്തെ പറമ്പിലേക്ക് പോയി. പിന്നീട് തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group