
ആദ്യം മെസി, പിന്നാലെ ഡി മരിയ ! അര്‍ജന്റീന രണ്ട് ഗോളിന് മുന്നില്‍; ഫ്രാൻസിനെതിരെയുള്ള ലോകകപ്പ് ഫൈനലിൽ അർജൻറീനക്ക് ലീഡ്
ദോഹ: ഒരിക്കൽ കൂടി ലയണൽ മെസിയുടെ പെനാൽറ്റി ഗോളിൽ മുന്നിലെത്തി അർജന്റീന. ഫ്രാൻസിനെതിരായ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ കളിയുടെ 23ാം മിനിറ്റിലാണ് മെസിയിലൂടെ അർജന്റീന മുന്നിലെത്തിയത്. മെസിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോളാണിത്.
മെസിക്കൊപ്പം എയ്ഞ്ചൽ ഡി മരിയയും വല കുലുക്കിയതോടെ ഫ്രാൻസിന് ഇരട്ടപ്രഹരമായി. 23-ാം മിനുറ്റിലാണ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ച മെസിയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്. പിന്നാലെ 36 ാം മിനിറ്റിൽ മരിയയും വല കുലുക്കുകയായിരുന്നു.
അര്‍ജന്റീന 4-4-2 ശൈലിയിലാണ് കളിക്കുന്നത്. ഫ്രാന്‍സ് 4-2-3-1 ശൈലിയിലാണ് ഇറങ്ങിയത്. ഫ്രാന്‍സ് രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. കൊനാറ്റെയ്ക്ക് പകരം ഉപമെക്കാനോയും ഫൊഫാനയ്ക്ക് പകരം റാബിയോട്ടും ടീമിലെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0