തൃശ്ശൂർ മണ്ണുത്തി വെറ്ററിനറി കോളെജ് ഗ്രൗണ്ടില്‍ നടക്കുന്ന ശ്വാന പ്രദര്‍ശനത്തിനിടെ വാകമരം കടപുഴകി വീണു; മൂന്നുപേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Spread the love

തൃശ്ശൂര്‍: മണ്ണുത്തി വെറ്ററിനറി കോളെജ് ഗ്രൗണ്ടില്‍ നടക്കുന്ന ശ്വാന പ്രദര്‍ശനത്തിനിടെ വാകമരം കടപുഴകിവീണ് മൂന്നുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരിൽ ഓരാളുടെ നില ഗുരുതരമാണ്.

video
play-sharp-fill

തൃശ്ശൂര്‍ കെന്നല്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഡോഗ് ഷോ നടക്കുന്നതിനാൽ ഇവിടെ നിരവധി വാഹനങ്ങൾ എത്തിയിരുന്നു.

അപകടത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. തൊട്ടടുത്ത ചെറുമരത്തില്‍ തടഞ്ഞ് കാമ്പസിനുള്ളിലെ റോഡിലേയ്ക്കാണ് മരം വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുവശത്തേയ്ക്ക് വീണിരുന്നെങ്കില്‍ കൂടുതല്‍ വാഹനങ്ങള്‍ തകരുമായിരുന്നു. കടപുഴകി വീഴുന്ന ശബ്ദം കേട്ട് മരത്തിന് കീഴിലുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെടുകയും ചെയ്തു.