
കോട്ടയം തിരുവാതുക്കൽ വേളൂർ ഭാഗങ്ങളിൽ നിരോധിത പുകയില ഉത്പനങ്ങൾ വ്യാപകമായി വില്പന നടത്തുന്നതായി പരാതി; കുറ്റകൃത്യത്തിന് പിന്നിലുള്ള ആളെ നിരവധി തവണ പിടികൂടിയെങ്കിലും നിസ്സാര തുക പിഴ അടച്ച് ഇയാൾ രക്ഷപ്പെടുന്നതായി പരാതി; പ്രതിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാർ
കോട്ടയം: തിരുവാതുക്കൽ,പുളിക്കമറ്റം, വേളൂർ, പാണംപടി ഭാഗങ്ങളിൽ വ്യാപക നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നതായി പരാതി.
നിരവധി സ്കൂൾ-കോളേജ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇയാളിൽ നിന്ന് സാധനങ്ങൾ വാങ്ങി പോകാറുണ്ട്. സമാനകേസിൽ പലപ്രാവശ്യം പോലീസ് പിടിയിലായിട്ടുള്ളയാളാണ് ഇയാൾ. എന്നാൽ നിസ്സാര തുക പിഴ അടച്ച്, കേസിൽ നിന്നും രക്ഷപെടുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു. ഒരു തവണ പിഴയടയ്ക്കേണ്ട തുക ഒരു മണിക്കൂർ കൊണ്ട് തനിക്ക് വീണ്ടെടുക്കാനാകുമെന്ന് ഇയാൾ പറയുന്നത്
യുവജന സംഘടനകൾ ലഹരിക്കെതിരെ വിവിധ കാമ്പയിനുകളും മറ്റുമൊക്കെ നടത്തുന്നതിനിടയിലും ഇയാൾ വ്യാപകമായി കച്ചവടം നടത്തുകയാണ്. അധികൃതരുടെ കൃത്യമായ ശ്രദ്ധയും ശക്തമായ നടപടികളും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0