play-sharp-fill
വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകണം; നിയമം കൂടുതൽ രാജ്യങ്ങളിലേക്ക്

വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകണം; നിയമം കൂടുതൽ രാജ്യങ്ങളിലേക്ക്

സ്വന്തം ലേഖകൻ

വെല്ലിങ്ടൻ: വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന വ്യവസ്ഥ ഇനി മുതൽ ന്യൂസീലൻഡിലും.

പ്രാദേശിക മാധ്യമങ്ങളുടെ വാർത്തകൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഉപയോഗിച്ചു ലാഭമുണ്ടാക്കുന്ന ഗൂഗിളും ഫെയ്സ്ബുക്കും അടക്കമുള്ള കമ്പനികൾ നിശ്ചിത ശതമാനം വരുമാനം വാർത്ത തയാറാക്കുന്ന മാധ്യമങ്ങൾക്കു നൽകണമെന്നാണു നിയമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷം സമാന നിയമം നടപ്പാക്കിയിരുന്നു. കാനഡയിലും ഈ നിയമം നിലവിലുണ്ട്. ഇന്ത്യയിൽ പരിഗണനയിലാണ്.