video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeMainദില്ലിയെ ഞെട്ടിച്ച് വീണ്ടും അതിക്രൂര കൊലപാതകം; പണത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ കഴുത്തറുത്ത് ...

ദില്ലിയെ ഞെട്ടിച്ച് വീണ്ടും അതിക്രൂര കൊലപാതകം; പണത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; ലിവിങ് ടുഗതർ പങ്കാളി പിടിയിൽ ; കൊലപാതകശേഷം മൃതദേഹം കഷ്ണങ്ങളാക്കാനും പദ്ധതി

Spread the love

ദില്ലി: ദില്ലിയെ ഞെട്ടിച്ച് വീണ്ടും അതിക്രൂര കൊലപാതകം. ഒന്നിച്ചു ജീവിക്കുന്നതിനിടയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേശ് നഗറില്‍ താമസക്കുന്ന രേഖ റാണി (35) യെയാണ് കഴിഞ്ഞ വ്യാഴാഴ്ച  കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തും പങ്കാളിയുമായ മന്‍പ്രീത് സിങ്നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മന്‍പ്രീത് രേഖയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.രേഖയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

രേഖയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് മറവ് ചെയ്യാന്‍ മന്‍പ്രീത് പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഭാര്യയും രണ്ട് കുട്ടികളുമുള്ള മന്‍പ്രീത് കഴിഞ്ഞ എട്ട്  വര്‍ഷത്തോളമായി രേഖാ റാണിക്കൊപ്പം ഗണേശ് നഗറിലാണ് താമസിക്കുന്നത് . ഇതിനിടെ ഇരുവരും തമ്മില്‍ പണത്തെച്ചൊല്ലി പ്രശ്നങ്ങളുണ്ടായി. ഇതോടെയാണ് മന്‍പ്രീത് രേഖയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. രേഖയെ കൊലപ്പെടുത്തുന്നതിനായി മന്‍പ്രീത് മൂര്‍ച്ചയുള്ള പുതിയ കത്തി വാങ്ങിയതായി പൊലീസ് കണ്ടെത്തി.

രേഖയെ കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനായാണ് പുതിയ കത്തി വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. രേഖയുടെ മുഖത്തും കഴുത്തിലും കത്തി ഉപയോഗിച്ച്  കുത്തിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. പഞ്ചാബിലെ ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് മന്‍പ്രീത് കൊലപാതകം നടത്തിയതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേഖ റാണിയും പതിനാറുവയസുകാരിയാ മകളും താമസിച്ചിരുന്ന ഫ്ലാറ്റിലാണ് കൊലപാതകം നടന്നിരിക്കുന്നത്. പെണ്‍കുട്ടിക്ക് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കി കിടത്തിയായിരുന്നു പ്രതി കൃത്യം നടത്തിയത്. രാവിലെ മയക്കമുണര്‍ന്ന മകളാണ് അമ്മ കൊല്ലപ്പെട്ട നിലയില്‍ ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയും പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments