
സ്വന്തം ലേഖകൻ
വാകത്താനം: വാകത്താനം പഞ്ചായത്തിലെ അംഗൻവാടികളിൽ നടത്തിയ 29 നിയമനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയാണന്ന് വ്യാപക പരാതി. ആറു മാസം മുതൽ പന്ത്രണ്ടു വർഷം വരെ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തു വന്നിരുന്നവരെ കൂട്ടത്തോടെ പിരിച്ചുവിട്ടു കൊണ്ടാണ് പുതിയ ആളുകളെ നിയമിച്ചിരിക്കുന്നത്.
പിരിച്ചുവിടപ്പെട്ടവർക്ക് പലർക്കും പ്രായപരിധി കഴിഞ്ഞു പോയതിനാൽ മറ്റു ജോലികൾക്കു വേണ്ടി അപേക്ഷ നല്കുവാൻ പോലും കഴിയാത്ത അവസ്ഥയുമായി.നിശ്ചിത വിദ്യാഭ്യാസ യോഗൃതയും പ്രവൃത്തി പരിചയവുമുള്ളവരെ കൂട്ടത്തോടെ പിരിച്ചുവിട്ട് പുതുമുഖങ്ങളെ നിയമിച്ചത് രാഷ്ട്രീയ താല്പര്യം മാത്രം നോക്കിയാണന്നാണ് ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2018ൽ സ്വീകരിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ഭരണപക്ഷ മെമ്പർമാർ മാത്രം ഉൾപ്പെടുന്ന ഇൻറർവ്യു ബോർഡ് രൂപീകരിച്ച് ഇപ്പോൾ നിയമനം നടത്തിയിരിക്കുന്നത്. അനധികൃത നിയമനങ്ങൾ റദ്ദാക്കണമെന്നാവശൃപ്പെട്ടുകൊണ്ട് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി.
കെ. പി.സി.സി. നിർവ്വാഹക സമിതി അംഗം ജോഷി ഫിലിപ്പ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.പി.പുന്നൂസ്, മഹിളാ കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് സുധാ കുര്യൻ, പഞ്ചായത്ത് അംഗങ്ങളായ പി.കെ.മജു, എ ജി പാറപ്പാട്ട്, രമേശ് നടരാജൻ എന്നിവർ പ്രസംഗിച്ചു.പ്രതിഷേധ ധർണ്ണയിൽ നിരവദി ഉദ്യോഗാർത്ഥികളും പങ്കെടുത്തു.



