
കോട്ടയം പന്നിമറ്റം ഇല്ലിമൂട് തടിമില്ലിനുള്ളില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് കുടുംബവുമായി അകന്നു കഴിയുന്ന കുമാരനല്ലൂര്‍ സ്വദേശി; സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് ചിങ്ങവനം പോലീസ്
സ്വന്തം ലേഖകന്‍
ചിങ്ങവനം: പന്നിമറ്റം ഇല്ലിമൂട് തടിമില്ലിനുള്ളില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയോടെയാണ് കുമാരനെല്ലൂര്‍ നീലിമംഗലം സ്വദേശി രമേശനെയാണ് മരിച്ച നിലയില്‍ കണ്ടെത്തി. 55 വയസായിരുന്നു.
ഇല്ലിമൂട്ടിലുള്ള ഇസ്‌റൂ ടിംബര്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിനുള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ഈ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കുടുംബവുമായി അകന്ന് കഴിയുന്ന രമേശന്‍ ഏറെ നാളായി അവശനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ചിങ്ങവനം എസ്എച്ച്ഓ ടി.ആര്‍ ജിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Third Eye News Live
0