video
play-sharp-fill

കൊച്ചി കൂട്ടബലാത്സംഗക്കേസ്: ബിയറിൽ പൊടി ചേർത്തെന്ന് സംശയം; അവശയായപ്പോൾ സുഹൃത്തുക്കളുടെ കാറിൽ കയറ്റി ; പെൺകുട്ടിയുടെ മൊഴി; കേസിലെ നാല് പ്രതികളേയും പതിനാല് ദിവസത്തേക്ക്  റിമാന്‍റ് ചെയ്തു

കൊച്ചി കൂട്ടബലാത്സംഗക്കേസ്: ബിയറിൽ പൊടി ചേർത്തെന്ന് സംശയം; അവശയായപ്പോൾ സുഹൃത്തുക്കളുടെ കാറിൽ കയറ്റി ; പെൺകുട്ടിയുടെ മൊഴി; കേസിലെ നാല് പ്രതികളേയും പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

Spread the love

കൊച്ചി: കൊച്ചിയിൽ മോഡലിനെ കൂട്ട ബലാത്സംഗ ചെയ്ത കേസിൽ നാല് പ്രതികളേയും പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തു.ബലാത്തംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത് ഡോളി ,കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്,നിതിൻ,സുധി എന്നിവരെ എറണാകുളം എ സി ജെ എം കോടതിയാണ് അടുത്തമാസം മൂന്ന് വരെ റിമാന്‍റ് ചെയ്തത്.

ബലാത്സംഗം,ഗൂഢാലോചന,കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.സ‍ഞ്ചരിക്കുന്ന കാറിൽ വച്ചാണ് മൂന്നു യുവാക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തതത്.

മയക്കു മരുന്ന് നല്‍കിയെന്ന യുവതിയുടെ പരാതിയടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. രണ്ട് ദിവസത്തെ കസ്റ്റഡിക്കുള്ള അപേക്ഷ തിങ്കളാഴ്ച്ച പൊലീസ് കോടതിയില്‍ നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്ത് രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പയാണ് ബാറിൽ കൊണ്ടുപോയതെന്നും ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും ബലാത്സംഗത്തിനിരയായ മോഡലിന്‍റെ മൊഴി പുറത്തുവന്നു.

അന്ന് ഹോട്ടലിൽ സംഭവിച്ചതും,വാഹനം രാത്രി സഞ്ചരിക്കുന്നതിന്‍റെയും സിസിറ്റിവി ദൃശ്യങ്ങളും,യുവതിയുടെ മെഡിക്കൽ പരിശോധനാ ഫലവും ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.തന്‍റെ ഫോണ്‍ സൗത്ത് പൊലീസ് വാങ്ങിയിട്ട് തിരിച്ച് നൽകാത്തതിൽ യുവതി പരാതിയുയർത്തി.