play-sharp-fill
സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ കണ്ടാലുടന്‍ തന്നെ ക്രിമിനല്‍ കേസെടുക്കാൻ നിയമഭേദ​ഗതി കൊണ്ടുവരും; നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്ല് അവതരിപ്പിക്കും;  മന്ത്രി വി.എന്‍. വാസവന്‍

സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ കണ്ടാലുടന്‍ തന്നെ ക്രിമിനല്‍ കേസെടുക്കാൻ നിയമഭേദ​ഗതി കൊണ്ടുവരും; നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്ല് അവതരിപ്പിക്കും; മന്ത്രി വി.എന്‍. വാസവന്‍

കോട്ടയം: സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ കണ്ടാലുടന്‍ തന്നെ ക്രിമിനല്‍ കേസെടുക്കാന്‍ ഉതകുന്ന തരത്തിലുള്ള നിയമഭേദഗതി കൊണ്ടുവരും. സഹകരണമേഖല സംബന്ധിച്ച സമഗ്രനിയമത്തിന്റെ പുതിയ കരടില്‍ നിയമപരിഷ്കരണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു സഹകരണ മന്ത്രി വി.എന്‍. വാസവന്‍.

ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്ല് അവതരിപ്പിക്കാനാണ് സഹകരണവകുപ്പ് ശ്രമിക്കുന്നത്. ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിട്ടുകൊണ്ടു വിശദമായ ചര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.

തുടര്‍ന്ന് ഓരോ ജില്ലയിലും സിറ്റിങ്ങുകള്‍ നടത്തി സഹകാരികളും മേഖലയിലെ വിദഗ്ധരും അഭിഭാഷകരുമായും ചര്‍ച്ചകള്‍ നടത്തി കുറ്റമറ്റ നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കോട്ടയം ജില്ലാതല സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ബാങ്കിന്റെ വിവരസാങ്കേതിക വിദ്യ സമന്വയം ഡിസംബറോടെ പൂര്‍ത്തിയാക്കും. എടിഎമ്മും മൊബൈല്‍ ബാങ്കിങ്ങും ഇന്റര്‍നെറ്റ് ബാങ്കിങ്ങുമായി എല്ലാ രംഗത്തും പുതുതലമുറ ബാങ്കുകളോടു കിടപിടിക്കുന്ന രീതിയില്‍ കേരളാ ബാങ്ക് മാറും.

കേരളാ ബാങ്ക് കേരളത്തിന്റെ നമ്പര്‍ വണ്‍ ബാങ്ക് ആകും. പ്രാഥമിക സഹകരണ സംഘങ്ങളും ഐടി അധിഷ്ഠിത പ്രവര്‍ത്തനരീതിയിലേക്കു മാറുകയാണ്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.