video
play-sharp-fill
മറിയപ്പള്ളിയില്‍ മണ്ണിനടിയില്‍ നിന്നും യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മാലാഖമാര്‍ക്ക് സ്‌നേഹസമ്മാനം..! അതിഥി തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളെ അഭിനന്ദിച്ച് ഫയര്‍ ഫോഴ്‌സ് മേധാവി ഡോ. ബി.സന്ധ്യ; കോട്ടയം ഫയര്‍ ഫോഴ്‌സ് യൂണിറ്റിന് ഇത് അഭിമാന മുഹൂര്‍ത്തം

മറിയപ്പള്ളിയില്‍ മണ്ണിനടിയില്‍ നിന്നും യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മാലാഖമാര്‍ക്ക് സ്‌നേഹസമ്മാനം..! അതിഥി തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളെ അഭിനന്ദിച്ച് ഫയര്‍ ഫോഴ്‌സ് മേധാവി ഡോ. ബി.സന്ധ്യ; കോട്ടയം ഫയര്‍ ഫോഴ്‌സ് യൂണിറ്റിന് ഇത് അഭിമാന മുഹൂര്‍ത്തം

സ്വന്തം ലേഖകന്‍

കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിടയില്‍പ്പെട്ട അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളെ അഭിനന്ദിച്ച് ഫയര്‍ ഫോഴ്‌സ് മേധാവി ഡോ. ബി.സന്ധ്യ. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അവര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് കോട്ടയം മറിയപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള മതിലിന്റെ നിര്‍മാണത്തിനിടെ ആണ് മഞ്ഞിടിഞ്ഞു വീണത്.

ഇന്ന് രാവിലെയാണ് കോട്ടയത്ത് മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് കുടുങ്ങിയ അതിഥി തൊഴിലാളിയെ രണ്ടു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെടുത്തത്. ബംഗാള്‍ സ്വദേശിയും നിര്‍മ്മാണ തൊഴിലാളിയുമായ സുശാന്തിനെയാണ് അഗ്‌നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകട സമയത് ജോലിയില്‍ ഉണ്ടായിരുന്നത് രണ്ട് അന്യ സംസ്ഥാന തൊഴിലാളികല്‍ അടക്കം നാലു പേരാണ്. മണ്ണിടിയുന്നത് കണ്ട് മൂന്നു പേരും ഓടി മാറിയെങ്കിലും സുശാന്ത് മാത്രം മണ്ണിനടിയിലായി. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും കൂടുതല്‍ മണ്ണിടിഞ്ഞു വീണതോടെ കോട്ടയത്തുനിന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. മിനിറ്റുകള്‍ക്കകം അവര്‍ സ്ഥലത്തെത്തി.

മഴയില്‍ കുതിര്‍ന്ന മണ്ണിനടിയില്‍പ്പെട്ട് അവശനായ സുശാന്തിന് കൃത്രിമ ഓക്‌സിജനും ഗ്ലൂകോസുംനല്‍കി. മണ്ണ് നീക്കി യന്ത്രം അടിയതിരമായി എത്തിച്ച് അഗ്‌നിരക്ഷാസേന സുശാന്തിന് സമാന്തരമായി മറ്റൊരു കുഴിയെടുത്തു. ആശങ്ക നിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവില്‍ സുശാന്തിനെ മണ്ണില്‍ നിന്നും പുറത്തേക്ക് എടുത്തെങ്കിലും വലതുകാല്‍ മണ്ണിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. മണ്ണിനടിയില്‍ ജോലിക്ക് ഉപയോഗിച്ചിരുന്ന ചട്ടി സുശാന്തി്‌റെ കാലിന് മേല്‍ വീണതും, കാല്‍ വളഞ്ഞതുമാണ് വെല്ലുവിളിയായത്.

സുശാന്തിനെ പുറത്തെടുത്ത ഉടന്‍ ആംബുലന്‍സില്‍ പ്രാഥമിക ശ്രുശൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാലിന് പരിക്കുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.