video
play-sharp-fill

മേപ്പാടിയില്‍ അമ്മയ്ക്കും കുഞ്ഞിനും കത്തികൊണ്ട് വെട്ടേറ്റു; അയല്‍വാസി അക്രമിച്ചത് വ്യക്തിവിരോധം മൂലമെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

മേപ്പാടിയില്‍ അമ്മയ്ക്കും കുഞ്ഞിനും കത്തികൊണ്ട് വെട്ടേറ്റു; അയല്‍വാസി അക്രമിച്ചത് വ്യക്തിവിരോധം മൂലമെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകന്‍

വയനാട്: വയനാട് ജില്ലയിലെ മേപ്പാടിയില്‍ അമ്മയ്ക്കും കുഞ്ഞിനും കത്തി കൊണ്ട് വെട്ടേറ്റു. പാറക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനില, മകന്‍ ആദിദേവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അയല്‍വാസിയുടെ ആക്രമണത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ആക്രമണത്തിന് ശേഷം പ്രതി പ്രദേശത്ത് നിന്ന് മുങ്ങി. ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

മേപ്പാടിക്കടുത്ത് നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം നടന്നത്. വ്യക്തി വിരോധം മൂലമാണ് അയല്‍വാസി ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റ അമ്മയെയും കുട്ടിയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group