Spread the love

കോട്ടയം: മറിയപ്പള്ളിയിൽ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് യുവാവ് മണ്ണിനടിയില്‍പ്പെട്ടു. അതിഥി തൊഴിലാളിയായ സുശാന്ത് (24) ആണ് മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നത്. വീടിന്റെ നിര്‍മാണത്തിലിരിക്കുന്ന മതിലാണ് ഇടിഞ്ഞുവീണത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

video
play-sharp-fill

മതില്‍ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മറ്റുള്ളവരെ രക്ഷപെട്ടെങ്കിലും സുശാന്ത് മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു.

കോട്ടയം ചിങ്ങവനം പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group