play-sharp-fill
കോട്ടയം മറിയപ്പള്ളിയിൽ  മണ്ണിനടിയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപെടുത്തി; പ്രാഥമികചികിത്സയ്ക്ക് ശേഷം യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

കോട്ടയം മറിയപ്പള്ളിയിൽ മണ്ണിനടിയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപെടുത്തി; പ്രാഥമികചികിത്സയ്ക്ക് ശേഷം യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

കോട്ടയം: മറിയപ്പള്ളിയിൽ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപെടുത്തി. ‌

അതിഥി തൊഴിലാളിയായ കൊത്തക്കത്ത സ്വദേശി സുശാന്ത് (24) ആണ് മണ്ണിനടിയില്‍ കുടുങ്ങിയത്. വീടിന്റെ നിര്‍മാണത്തിലിരിക്കുന്ന മതിലാണ് ഇടിഞ്ഞുവീണത്.

മതില്‍ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മറ്റുള്ളവരെ രക്ഷപെട്ടെങ്കിലും സുശാന്ത് മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു. തല മാത്രം പുറത്ത് കാണത്തക്ക വിധം സുശാന്ത് മണ്ണിനടിയിൽ അകപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയ‍ർഫോഴ്സും പൊലീസുമെത്തി നടത്തിയ രക്ഷാ ശ്രമത്തെ തുടർന്ന് നിഷാന്തിന്‍റെ അരഭാഗത്തിന് മുകളിൽ വരെ ഉളള ഭാഗത്തെ മണ്ണ് പൂ‍ർണമായും നീക്കി. കൂടുതൽ മണ്ണ് ഇടിയാനുള്ള സാഹചര്യം കണക്കിലെടുത്ത് അതീവ ശ്രദ്ധയോടെ ആണ് മണ്ണ് നീക്കിയത്. മണ്ണിനടിയിൽ കിടന്ന സമയം ഓക്സിജൻ നൽകിയിരുന്നു .

ചിങ്ങവനം എസ്എച്ച്ഒ ടി.ആർ ടിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കോട്ടയം ഫയർഫോഴ്സ് യൂണിറ്റിലെ അനൂപിന്റെയും നേതൃത്വത്തിലുള്ള സംഘത്തിന്റെ തീവ്രശ്രമത്തിനൊടുവിലാണ് സുശാന്തിനെ പുറത്തെടുത്തത്.