
പാറശാല: നികുതിയടയ്ക്കാതെ കേരളാതിര്‍ത്തിയില്‍ പ്രവേശിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ടൂറിസ്റ്റ് ബസ്സിന് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. 2.31 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
നികുതിക്ക് പുറമേയാണ് പിഴ തുക ഈടാക്കിയത്. വെള്ളിയാഴ്ച്ചയാണ് സംഭവം.സംസ്ഥാനാതിര്‍ത്തിയായ ഇഞ്ചിവിളയിലാണ് പരിശോധന മറികടന്ന് സര്‍വ്വീസ് നടത്തുന്നതിനിടെ ടൂറിസ്റ്റ് ബസ് എംവിഡിയുടെ പിടിയിലാവുന്നത്.
ബെംഗളൂരുവില്‍ നിന്നെത്തിയ ബസ്സ് ഇഞ്ചിവിളയില്‍വെച്ച് യാത്രക്കാരെ ഇറക്കി തിരികെ പോകുന്നതിനിടെയാണ് എംവിഡി പരിശോധന. പിടിച്ചെടുത്ത വാഹനം പാറശ്ശാല കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ഉണ്ടെങ്കിലും സംസ്ഥാനത്തെ നികുതിയടച്ചാല്‍ മാത്രമേ വാഹനങ്ങള്‍ക്ക് സംസ്ഥാനാതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. നികുതിയടയ്ക്കാതെ വരുന്ന വാഹനങ്ങള്‍ക്കെതിരെ തുടര്‍ന്നും നടപടിയുണ്ടാവുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അജിത്ത് കുമാര്‍ പറഞ്ഞു