play-sharp-fill
ഇടുക്കിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽപെട്ട യുവാവിന്റെ ഹെൽമറ്റിനുളളിൽ നിന്ന് കഞ്ചാവ്; അപകടത്തിനുശേഷം കടന്നുകളഞ്ഞ പ്രതിക്കായി അന്വേഷണം ആരംഭിച്ച്  പൊലീസ്

ഇടുക്കിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽപെട്ട യുവാവിന്റെ ഹെൽമറ്റിനുളളിൽ നിന്ന് കഞ്ചാവ്; അപകടത്തിനുശേഷം കടന്നുകളഞ്ഞ പ്രതിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

ഇടുക്കി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽപെട്ട യുവാവിന്റെ ഹെൽമറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. പൂച്ചപ്ര ചുള്ളിമ്യാലിൽ ബിബിൻ ബാബു(23)ന്റെ ഹെൽമെറ്റിനുള്ളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഹെൽമറ്റിനുളളിൽ നിന്ന് 4.5 ഗ്രാം കഞ്ചാവ് ആണ് പൊലീസിന് ലഭിച്ചത്.

വ്യാഴാഴ്ച വൈകിട്ട് കരുപ്പാറയിലെ സ്വാകാര്യ ​ഗ്യാസ് ഏജൻസിക്ക് മുമ്പിലായിരുന്നു അപകടം. ബിബിൻ സ‍ഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ രണ്ടു ബൈക്കുകളിലേയും യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീണു. തെറിച്ചുവീണ ബിബിൻ ബൈക്കും ഹെൽമറ്റും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ബിബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് ഇയാളുടെ സുഹൃത്തിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.