video
play-sharp-fill

നിരോധിത മയക്കുമരുന്ന് ഹാഷിഷ് ഓയിലുമായി സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍; പിടിയിലായത് ഹൃദയം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളുടെ സ്റ്റില്‍ ഫോട്ടാഗ്രാഫറായ പ്രവര്‍ത്തിച്ച ആല്‍ബിന്‍ ആന്റണി

നിരോധിത മയക്കുമരുന്ന് ഹാഷിഷ് ഓയിലുമായി സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍; പിടിയിലായത് ഹൃദയം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളുടെ സ്റ്റില്‍ ഫോട്ടാഗ്രാഫറായ പ്രവര്‍ത്തിച്ച ആല്‍ബിന്‍ ആന്റണി

Spread the love

തൊടുപുഴ: നിരോധിത മയക്കുമരുന്ന് ഹാഷിഷ് ഓയിലുമായി സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ആലപ്പുഴ പഴവീട് പഴയംപള്ളിയില്‍ ആല്‍ബിന്‍ ആന്‍റണി(26)യാണ് പിടിയിലായത്.

ഹൃദയം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളുടെ സ്റ്റില്‍ ഫോട്ടാഗ്രാഫറായ പ്രവര്‍ത്തിച്ച ആല്‍ബിനെ ദേവികുളം പൊലീസാണ് അറസ്റ്റ് ചെയ്തത്.

മൂന്നാര്‍ വട്ടവട റോഡിലെ മാട്ടുപെട്ടി ഫോട്ടോ പോയന്റില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. ഇയാളില്‍ നിന്നും 2.5 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം ആവശ്യത്തിനായി ഗോവയില്‍ നിന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.