video
play-sharp-fill

അച്ചായന്‍സ് എത്തുന്നു ആവണിമോളെ കാണാന്‍..! മുച്ചക്ര വണ്ടിയില്‍ നടന്ന് ലോട്ടറി വില്‍പ്പന നടത്തുന്ന അച്ഛന് കൈത്താങ്ങായി കോട്ടയം പരിപ്പിലെ ഏഴാം ക്ലാസുകാരി ആവണി; കഷ്ടപ്പാടിന് നടുവിലും ആത്മാഭിമാനത്തോടെ ജീവിക്കുന്ന കുഞ്ഞിനെ നേരില്‍ക്കണ്ട് അനുമോദിക്കാന്‍ ടോണി വര്‍ക്കിച്ചന്‍ എത്തുന്നു; പരിപ്പില്‍ ഇന്ന് പൊന്നാവണിയുദിക്കും..!

അച്ചായന്‍സ് എത്തുന്നു ആവണിമോളെ കാണാന്‍..! മുച്ചക്ര വണ്ടിയില്‍ നടന്ന് ലോട്ടറി വില്‍പ്പന നടത്തുന്ന അച്ഛന് കൈത്താങ്ങായി കോട്ടയം പരിപ്പിലെ ഏഴാം ക്ലാസുകാരി ആവണി; കഷ്ടപ്പാടിന് നടുവിലും ആത്മാഭിമാനത്തോടെ ജീവിക്കുന്ന കുഞ്ഞിനെ നേരില്‍ക്കണ്ട് അനുമോദിക്കാന്‍ ടോണി വര്‍ക്കിച്ചന്‍ എത്തുന്നു; പരിപ്പില്‍ ഇന്ന് പൊന്നാവണിയുദിക്കും..!

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: ആവണിമോളെ കാണാന്‍ അച്ചായന്‍സ് എത്തുന്നു. പരിപ്പ് സ്വദേശിനിയും ഒളശ്ശ സിഎംഎസ് ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ആവണിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം. കോട്ടയത്തിന്റെ സ്വന്തം പേജായ ട്രോള്‍ കോട്ടയത്തിലൂടെയാണ് അമ്പിളിത്തിളക്കമുള്ള ആവണിയുടെ കഥ നാടറിയുന്നത്.

അപ്രതീക്ഷിതമായാണ് ആവണിയുടെ ജീവിതത്തിലെ നിലാവില്‍ ഇരുള്‍ വീണത്. അച്ഛന്‍ അജന്തേഷിന് സംഭവിച്ച അപകടം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിരതയെ കാര്യമായി ബാധിച്ചു. അന്നുവരെ വലിയ ബുദ്ധിമുട്ടുകളില്ലാതെകടന്ന് പോയ കുടുംബം വലിയ പ്രതിസന്ധി നേരിട്ടു തുടങ്ങി. അപകടത്തിന്റെ അവശതകള്‍ മാറും മുന്‍പ് തന്നെ ആവണിയുടെ അച്ഛന്‍ ലോട്ടറി കച്ചവടത്തിനിറങ്ങി. ആവണിയുടെ അമ്മയും കുമരകംഭാഗത്ത് ലോട്ടറി വില്‍പ്പനയ്ക്ക് പോയി തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുച്ചക്രവാഹനത്തില്‍ സമീപത്തെ ജംഗ്ഷനില്‍ ലോട്ടറി വില്‍പ്പനയ്ക്ക് പോകുന്ന അച്ഛനെ ജംഗ്ഷനില്‍ കൊണ്ടുവിടുന്നതും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും അച്ഛനൊപ്പം നിന്ന് ഭാഗ്യം വില്‍ക്കുന്നതും ആവണിയാണ്. പ്രതിസന്ധികള്‍ക്കിടയിലും തളരാതെ തലയുയര്‍ത്തി മുന്നോട്ട് പോകുന്ന ആവണിയുടെ ജീവിതം ശ്രദ്ധിയില്‍പ്പെട്ട അച്ചായന്‍സ് ഗോള്‍ഡ് എം.ഡി ടോണി വര്‍ക്കിച്ചന്‍ ഇന്ന് വൈകുന്നേരത്തോടെ കുഞ്ഞിനെ നേരില്‍ക്കണ്ട് അഭിനന്ദനം അറിയിക്കും.

കണ്‍സഷന്‍ ചോദിച്ചതിന് കെഎസ്ആര്‍ടിസി അധികൃതര്‍ കയ്യേറ്റം ചെയ്ത കുട്ടിയും കുടുംബവും, കാറില്‍ ചാരി നിന്നതിന് ചവിട്ടേല്‍ക്കേണ്ടി വന്ന പിഞ്ചുകുഞ്ഞ് തുടങ്ങി നിരവധി ആളുകളെ നേരില്‍ക്കണ്ട് പിന്തുണ നല്‍കുന്ന ടോണി വര്‍ക്കിച്ചന് സ്വന്തം നാട്ടിലെ പൊന്നാവണിയെ കാണാതിരിക്കാനാവില്ലല്ലോ.. കാരണം, ചില മനുഷ്യമനസുകള്‍ക്ക് പൊന്നിന്റെ തിളക്കമാണ്..!