മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വനിത കണ്ടക്ടര്‍ക്ക് സ്ഥലംമാറ്റം; സ്ഥലം മാറ്റിയത് പൊന്നാനി ഡിപ്പോയിലേക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കരുനാഗപ്പള്ളി: മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നവമാധ്യമങ്ങളിലൂടെ നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരിക്ക് സ്ഥലംമാറ്റം.

കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാരി ഒ.
ബിന്ദുവിനെയാണ് സ്ഥലം മാറ്റാന്‍ ഉത്തരവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി കരുനാഗപ്പള്ളി സ്റ്റാഫ് എന്ന വാട്സ്‌ആപ് ഗ്രൂപ്പിലാണ് കണ്ടക്ടറായ ബിന്ദു അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടത്.

ഇത് സംബന്ധിച്ച്‌ നടന്ന അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ഇവരെ പൊന്നാനി ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്.