കോട്ടയത്ത് വീണ്ടും പോസ്റ്റര്‍ വിവാദം; പ്രതിഷേധ സംഗമ പരിപാടിയുടെ പോസ്‌റ്ററില്‍ കെപിസിസി, ഡിസിസി പ്രസിഡന്‍റുമാരുടെ ചിത്രങ്ങള്‍ ഇല്ല; ചിത്രങ്ങൾ മനഃപൂര്‍വും ഒഴിവാക്കിയെന്ന് പരാതി; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍
സ്വന്തം ലേഖിക
കോട്ടയം: ജില്ലയില്‍ വീണ്ടും പോസ്റ്റര്‍ വിവാദം.
സംസ്ഥാന സര്‍ക്കാരിനെതിരെ ഈ മാസം ഏഴാം തീയതി ജില്ലയില്‍ യുഡിഎഫ് നടത്തുന്ന പ്രതിഷേധ സംഗമം പരിപാടിയുടെ പോസ്റ്ററിനെ ചൊല്ലിയാണ് വിവാദം. പ്രതിപക്ഷ നേതാവ് ഉദ്ഘാടകനായ പരിപാടിയില്‍ യുഡിഎഫ് ജില്ലാ കമ്മിറ്റി അച്ചടിച്ച പോസ്റ്ററില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെയും കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെയും ചിത്രങ്ങളോ പേരോ ഇല്ല എന്നതാണ് വിവാദത്തിന് കാരണമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഈ പോസ്റ്റര്‍ പങ്കുവച്ചതോടെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ പടം ഉള്‍പ്പെടുത്തിയിട്ടും ഇരുവരുടെയും പടം മനഃപൂര്‍വമായി ഒഴിവാക്കി എന്നാണ് പരാതി.
എന്നാല്‍ മനഃപൂര്‍വമായി ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജീ മഞ്ഞക്കടമ്പില്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് പ്രതിപക്ഷ നേതാവ് ജില്ലയില്‍ പങ്കെടുത്ത പരിപാടിയിലും ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷിന്‍റെ പോസ്റ്റര്‍ ഒഴിവാക്കിയിരുന്നു. ഇതോടെ പരിപാടിയില്‍ നിന്ന് ഡിസിസി അധ്യക്ഷന്‍ വിട്ടു നിന്നതും വിവാദമായിരുന്നു.