Spread the love

കൊച്ചി: തോപ്പുംപടിയിൽ വഴിയാത്രക്കാരൻ ബസ്സിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചവർ പൊലീസ് പിടിയിൽ. തൃക്കാക്കര സ്വദേശി ഇഎ അജാസ് (36), കാക്കനാട് വാഴക്കാല സ്വദേശി നവാസ് (24), കാക്കനാട് മുണ്ടംപാലം സ്വദേശി എന്‍.എ. റഫ്സല്‍ (30) എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

അപകടമുണ്ടാക്കിയ ഷാന എന്ന ബസിലെ ഡ്രൈവര്‍ കാക്കനാട് ഇടച്ചിറ സ്വദേശി അനസ് എന്നയാളെ ഒളിവില്‍ പാര്‍പ്പിക്കുന്നതിനും സംഭവത്തിനു ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തുന്നതിനും സഹായിച്ച കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.

ഡ്രൈവറെ രക്ഷപ്പെടുത്താൻ ഉപയോ​ഗിച്ച ഇന്നോവ കാറിൽ നിന്നാണ് കേരള സ്റ്റേറ്റ് – 12 എന്നെഴുതിയ ചുവന്ന നിറത്തിലുള്ള രണ്ട് ബോര്‍ഡുകളും കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് ഇടപാട് സംബന്ധിച്ച നിരവധി രേഖകളും കണ്ടെടുത്തതായി തോപ്പുംപടി പൊലീസ് പറഞ്ഞു. അജാസ് എന്നയാളുടേതാണ് കാര്‍. കേരള സ്റ്റേറ്റിന്റെ ബോര്‍ഡ് ദുരുപയോഗം ചെയ്ത കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.