video
play-sharp-fill

കോട്ടയത്തെ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് മറ്റൊരു നേട്ടം കൂടി;ജനിതക ഇനം റബർ, കൂടുതൽ ഉൽപാദനം…കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ശേഷിയുള്ളവയ്ക്കു പുറമേ, കൂടുതൽ പാൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള മറ്റൊരു ജനിതക റബർ ഇനം കൂടി കോട്ടയത്തെ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു.

Spread the love

കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ശേഷിയുള്ളവയ്ക്കു പുറമേ, കൂടുതൽ പാൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള മറ്റൊരു ജനിതക റബർ ഇനം കൂടി കോട്ടയത്തെ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഇതുകൂടി വളർത്താൻ അനുമതി തേടിയിട്ടുണ്ട്. അസമിനു പുറമേ മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലും ഇതു നടും.

കാലാവസ്ഥാ വ്യതിയാനത്തെയും ചില പൂപ്പൽ രോഗങ്ങളെയും ചെറുക്കാൻ ശേഷിയുള്ള ജിഎം (ജനിറ്റിക്കലി മോഡിഫൈഡ്) റബർ തൈകൾ പരീക്ഷിക്കാൻ കഴിഞ്ഞദിവസം അനുമതി ലഭിച്ചത് ഫെബ്രുവരിയിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ്. അതിനു പിന്നാലെയാണ് പുതിയ ഇനം കൂടി പരീക്ഷിക്കാൻ അനുമതി തേടിയത്.

ഓസ്മോട്ടിൻ ജീൻ കൂടുതലായി സന്നിവേശിപ്പിച്ച തൈകൾ വളർത്താനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. തൈകൾ കോട്ടയത്തുനിന്നു കൊണ്ടുപോയി ഗുവാഹത്തിയിലെ റബർ ബോർഡിന്റെ തോട്ടത്തിൽ നടും. ഇതിനൊപ്പം സാധാരണ തൈകളും നടും. നടുന്ന തൈകൾക്ക് 100 മീറ്റർ ചുറ്റളവിൽ മറ്റു റബർ മരങ്ങൾ പാടില്ല. 15 വർഷം ഇവയെ നിരന്തര നിരീക്ഷണങ്ങൾക്കു വിധേയമാക്കും. തുടർന്ന് വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കാം. സാധാരണ തൈകൾ യോജ്യമായ ഗുണങ്ങൾ കണ്ടെത്തി ആൺ-പെൺ റബറിൽനിന്നു പരാഗണം വഴി വികസിപ്പിച്ചെടുക്കാൻ 23 വർഷം വേണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group