
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു: കുമളി ഒന്നാം മൈൽ സ്വദേശി ഈരാറ്റുപേട്ട പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
ഈരാറ്റുപേട്ട: ബൈക്ക് മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുമളി ഒന്നാം മൈൽ പാണംപറമ്പിൽ വീട്ടിൽ തോമസ് മകൻ അലൻ തോമസ് (21) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് പൂഞ്ഞാർ പെരുനിലം ഭാഗത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന അനന്തുവിൻ്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനന്തുവിന്റെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായി നടത്തിയ പരിശോധനയിലൂടെ യുവാവിനെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് വാഴക്കുളം പോലീസ് സ്റ്റേഷനിൽ സമാനമായ മോഷണക്കേസ് നിലവിലുണ്ട്.
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, സി.പി.ഓമാരായ ജോബി ജോസഫ്, ശരത് കൃഷ്ണദേവ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.