
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ; ലഹരിയെ സംബന്ധിച്ച തർക്കങ്ങളാണ് പരസ്യ ഏറ്റുമുട്ടലിന് കാരണമെന്ന് ദൃക്സാക്ഷികൾ; മൂന്നു ദിവസമായി തുടർച്ചയായി ഏറ്റുമുട്ടലുണ്ടായിട്ടും പൊലീസ് ഇടപെടാത്തതിൽ അതൃപ്തിയുമായി നാട്ടുകാർ; എന്നാൽ പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്ന് പൊലീസ്
തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ തുടർച്ചയായി ഇവിടെ വിദ്യാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറയുന്നത്.
ലഹരിയെ സംബന്ധിച്ച തർക്കങ്ങളാണ് പരസ്യ ഏറ്റുമുട്ടലിന് കാരണമാക്കിയതെന്നാണ് കടയിലെ ജീവിനക്കാരൻ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർച്ചയായി ഏറ്റുമുട്ടമ്പോഴും പൊലീസ് ഇടപെടാത്തതിലും നാട്ടുകാർക്കും പ്രദേശത്തെ കച്ചവടക്കാർക്കും അതൃപ്തിയുണ്ട്. എന്നാൽ പരാതി ലഭിക്കാത്തതിനാണ് വിഷയത്തിൽ ഇടപെടാത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Third Eye News Live
0