video
play-sharp-fill

ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറിൽ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു; മരണപ്പെട്ടത് ഇടുക്കി മുരിക്കാശ്ശേരി മാർ സ്ലീവാ കോളജിലെ വിദ്യാർത്ഥി

ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറിൽ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു; മരണപ്പെട്ടത് ഇടുക്കി മുരിക്കാശ്ശേരി മാർ സ്ലീവാ കോളജിലെ വിദ്യാർത്ഥി

Spread the love

ഇടുക്കി: കൂട്ടുകാരോടൊപ്പം കുളിക്കാൻ പുഴയിലിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. പത്തനംതിട്ട റാന്നി അത്തിക്കയം സ്വദേശിയായ അഭിജിത്താ(20)ണ് മരണപ്പെട്ടത്.

മുരിക്കാശ്ശേരി മാർ സ്ലീവ കോളേജിലെ ഒന്നാം വർഷ ജിയോളജി വിദ്യാർത്ഥിയാണ് അഭിജിത്ത്. ഇന്ന് 12 മണിയോടെ കോളേജിലെ മറ്റ് കൂട്ടുകാർക്കൊപ്പം കുളിക്കുവാനായി ചെറുതോണി പുഴയിൽ ഇറങ്ങിയതായിരുന്നു. തുടർന്ന് പുഴയിൽമുങ്ങുകയായിരുന്നു.

അപകടം കണ്ട നാട്ടുകാർ ഉടൻതന്നെ ഇടുക്കി ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഉടൻ തന്നെ ഫയർഫോഴ്സ് എത്തി അഭിജിത്തിനെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും