
മാന്നാർ കോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് പേർ മരിച്ചു; ഒരാൾക്ക് പരിക്ക്
മാന്നാർ: കോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.
ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ചെന്നിത്തല വള്ളാം കടവ് കിളയ്ക്കാടം കുറ്റിയിൽ സുധീഷ് (23), തലവടി സ്വദേശി ശ്യാംകുമാർ ( 40 ) എന്നിവരാണ് മരിച്ചത്. ചെന്നിത്തല തെങ്ങുതറ കിഴക്കേതിൽ നവീൻ (25) ആണ് പരിക്കേറ്റത്. നവീൻ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇന്നലെ രാത്രി 10 മണിയോടെ കോയിക്കൽ ജംഗ്ഷന് തെക്കാണ് അപകടം. ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധീഷിൻ്റേയും ശ്യാംകുമാറിൻ്റേയും ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0