video
play-sharp-fill

തൃശൂര്‍ കയ്പമംഗലത്ത് വൻ ലഹരിമരുന്നുവേട്ട;  15.2 ഗ്രാം  എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍;   പതിനേഴും 25 ഉം വയസ്സിന് ഇടയില്‍ പ്രായമുള്ള  പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ പേരുവിവരങ്ങൾ പ്രതികളുടെ പക്കൽ; ചോദ്യം ചെയ്യലിൽ കടമായി ലഹരി നല്‍കിയവരുടെ വിവരമെന്ന് മൊഴി; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

തൃശൂര്‍: കയ്പമംഗലത്ത് ലഹരിമരുന്നുകളുമായി രണ്ട് യുവാക്കള്‍ എക്സൈസിന്റെ പിടിയിൽ. ചെന്ത്രാപ്പിനി സ്വദേശി ജിനേഷ്, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് 15.2 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

പ്രതികളുടെ കയ്യില്‍ നിന്നും 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്. പതിനേഴും 25 ഉം വയസ്സിന് ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. ഇതില്‍ പെണ്‍കുട്ടികളുടെ പേരും ഉള്‍പ്പെടുന്നു.

കടമായി ലഹരി നല്‍കിയവരുടെ ലിസ്റ്റാണ് ഇതെന്നാണ് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ബംഗലൂരുവില്‍ നിന്നാണ് ഇവര്‍ ലഹരിവസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് മനസ്സിലാക്കുന്നത്. ലിസ്റ്റില്‍ പേരുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group