കോട്ടയത്തെ ബസ് യാത്രക്കാർക്ക് സൂപ്പർ സേവർ പ്ലാനിലൂടെ, ഡിജിറ്റൽ യാത്രാനുഭവമൊരുക്കുന്ന ചലോ; സൂപ്പർ സേവർ ഓഫറിലൂടെ 50 രൂപയ്ക്ക് ഏത് റൂട്ടിലേക്കും 10 യാത്രകളാണ് ഒറ്റ തവണ ലഭ്യമാകും; ഡിജിറ്റൽ ടിക്കറ്റിങിലൂടെ യാത്രാച്ചെലവിന്റെ 75% ലാഭം
കോട്ടയം: സ്വകാര്യ ബസ് യാത്രക്കാർക്ക് ഡിജിറ്റൽ യാത്രാനുഭവമൊരുക്കുന്ന ചലോ. വെറും 50 രൂപയ്ക്ക് ഏത് റൂട്ടിലേക്കും 10 യാത്രകളാണ് ഒറ്റ തവണ സൂപ്പർ സേവർ ഓഫറിലൂടെ ലഭ്യമാക്കുന്നത്. ബസ് യാത്രക്കാർക്ക് ഡിജിറ്റൽ ടിക്കറ്റിങ് എന്ന ആശയം പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ചലോ ലക്ഷ്യം വയ്ക്കുന്നത്.
കോട്ടയത്തെ എല്ലാ പ്രൈവറ്റ് ബസുകളിലും ഈ വരുന്ന ഉത്സവകാലത്ത് ഓഫറിൽ യാത്ര ചെയ്യാവുന്നതാണ്. നവംബർ 30 വരെയാണ് കാലാവധി. യാത്ര ചെയ്യുവാൻ ചലോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ അല്ലെങ്കിൽ ചലോ കാർഡ് കൈവശം ഉണ്ടാവുകയോ വേണം. ഇവ രണ്ടിലും മുൻപ് സൂപ്പർ സേവർ പ്ലാൻ അല്ലെങ്കിൽ ഡിജിറ്റൽ ടിക്കറ്റ് സേവനം ഉപയോഗിക്കാത്തവർക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ. ഇത്തരത്തിൽ യാത്ര ചെയ്യുന്നതിലൂടെ ടിക്കറ്റ് വിലയുടെ 75% യാത്രക്കാർക്ക് ലാഭിക്കാം.
ചലോ കാർഡുകൾ ബസ് കണ്ടക്റ്ററിൽ നിന്നോ അടുത്തുള്ള ചലോ സെന്ററുകളിൽ നിന്നോ വാങ്ങാവുന്നതാണ്. ആദ്യമായി വാങ്ങുന്ന ഉപഭോക്താക്കൾക്ക് 50% ആദായത്തിൽ 30 രൂപയ്ക്ക് ലഭിക്കും. ആപ്പ് ഉപയോഗിക്കുന്നവർ ആപ്ലിക്കേഷനിലെ ബസ് സെക്ഷനിൽ സൂപ്പർ സേവർ രൂപ 50 എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് തങ്ങളുടെ വിവരങ്ങൾ നൽകിയാൽ മതിയാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനുശേഷം യുപിഐ വഴിയോ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ പൈസ അടക്കാവുന്നതാണ്. ബസിൽ കയറി സ്റ്റാർട്ട് എ ട്രിപ്പ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്തതിനുശേഷം ടിക്കറ്റ് മെഷീനിൽ ക്ലിക്ക് ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ ഡിജിറ്റൽ യാത്രക്കാർക്ക് റെസിപ്റ്റ് ഫോണിൽ ലഭിക്കുന്നതാണ്.