play-sharp-fill
ഏറ്റുമാനൂര്‍ തെള്ളകത്ത് അമിത വേഗത്തിൽ എത്തിയ കാർ ബൈക്കുകളുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഏറ്റുമാനൂര്‍ തെള്ളകത്ത് അമിത വേഗത്തിൽ എത്തിയ കാർ ബൈക്കുകളുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖിക

ഏറ്റുമാനൂര്‍: എം.സി.റോഡില്‍ തെള്ളകം 101 കവലയ്ക്ക് സമീപം കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്.


അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇന്ന് രാത്രി ഏഴര മണിയോടെ ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ സ്വിഫ്റ്റ് കാർ, എതിർ ദിശയിൽ നിന്നും എത്തിയ രണ്ട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് ബൈക്ക് യാത്രക്കാർ തെറിച്ചു വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ കാറിന്‍റെ എയർ ബാഗ് പൊട്ടിയിട്ടുണ്ട്. പരിക്കേറ്റവരെ ആംബുലൻസിലും എക്‌സൈസിന്റെ ജീപ്പിലുമായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.