play-sharp-fill
കോട്ടയം മെഡിക്കല്‍ കോളജിലെ  പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും ഫോറന്‍സിക് വിദഗ്ധരുടെയും സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണം; കൊലനടത്തിയതും മൃതദേഹം മുറിച്ച രീതിയും പുനരാവിഷ്‌കരിച്ചു; സെപ്ടിക് ടാങ്ക് തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോയെന്ന് പരിശോധനയും; മുഹമ്മദ് ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും ഇലന്തൂരിലെത്തിച്ച്‌  നാലാം തവണയും പരിശോധന…..!

കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും ഫോറന്‍സിക് വിദഗ്ധരുടെയും സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണം; കൊലനടത്തിയതും മൃതദേഹം മുറിച്ച രീതിയും പുനരാവിഷ്‌കരിച്ചു; സെപ്ടിക് ടാങ്ക് തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോയെന്ന് പരിശോധനയും; മുഹമ്മദ് ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും ഇലന്തൂരിലെത്തിച്ച്‌ നാലാം തവണയും പരിശോധന…..!

സ്വന്തം ലേഖിക

ഇലന്തൂര്‍: ഇരട്ട നരബലി കേസില്‍ നാലാം തവണയും മുഹമ്മദ് ഷാഫിയേയും ഭഗവല്‍ സിങ്ങിനെയും ഇലന്തൂരിലെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.


മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണമാണ് നടന്നത്. കൊലനടത്തിയതും മൃതദേഹം മുറിച്ചതുമായ രീതികള്‍ ഇവിടെ പുനരാവിഷ്‌കരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ് എന്നിവരുമായി കടവന്ത്ര പൊലീസ് ഇലന്തൂരിലെത്തിയത്. പ്രധാനമായും കൊലപാതകം പുനരാവിഷ്‌ക്കരിക്കുകയായിരുന്നു ലക്ഷ്യം. ഡമ്മി ഉപയോഗിച്ചാണ് പരീക്ഷണം നടന്നത്. സ്ത്രീകളുടെ മൃതദേഹാവശിഷ്ടം പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ഫോറന്‍സിക് വിദഗ്ധരും എറണാകുളം സിറ്റി പൊലീസ് കമ്മിഷണറും അടക്കമുള്ളവര്‍ എത്തിയിരുന്നു.

പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് കടവന്ത്ര പൊലീസ്. കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലെത്തിച്ച സംഭവമാണ് കഴിഞ്ഞ ദിവസം പുനരാവിഷ്‌കരിച്ചത്.

ഇന്ന് കൊലപാതകം നടത്തിയ രീതി പ്രതികള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ മുന്നില്‍ ഡമ്മി ഉപയോഗിച്ച്‌ പുനരാവിഷ്‌കരിച്ചു. പൊലീസിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന സോമന്‍ രണ്ടിടങ്ങളില്‍ കുഴിയെടുക്കുകയും സെപ്ടിക് ടാങ്കിന്റെ മൂടി മാറ്റി പരിശോധന നടത്തുകയും ചെയ്തു. മരിച്ച സ്ത്രീകളുടെ വസ്ത്രങ്ങളും ബാഗും കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ശാസ്ത്രീയ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

അഞ്ച് മണിയോടെ ഇവിടുത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി
പ്രതികളായ ഭഗവല്‍ സിങ്ങും ലൈലയും വസ്തു പണയം വച്ച്‌ വായ്പ എടുത്ത പരിയാരം സര്‍വീസ് സഹകരണ ബാങ്കിലും ഇവരെ എത്തിച്ച്‌ തെളിവെടുത്ത ശേഷമാണ് അന്വേഷണ സംഘം മടങ്ങിയത്.