video
play-sharp-fill

ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ച നിലയില്‍;  ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Spread the love

ബെംഗളൂരു: മൂന്നംഗ മലയാളി കുടുംബം ബെംഗളൂരുവില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും 17 വയസ്സുള്ള മകളുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബൊമ്മനഹള്ളിയില്‍ ഒരു സ്ഥാപനം നടത്തുകയാണ് സന്തോഷ് കുമാര്‍.

ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടില്‍ വാടകയ്ക്കു താമസിക്കുന്ന സന്തോഷ് കുമാറിന്റെ വീട്ടില്‍നിന്ന് പുകവരുന്നതു കണ്ട് അയല്‍വാസികള്‍ പൊലീസിനെയും അഗ്‌നിശമനസേനയെയും അറിയിക്കുകയായിരുന്നു.

ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സുഹൃത്തുകള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പണം നല്‍കാനുള്ളവരുടെ വിവരങ്ങള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ സന്തോഷ് കുമാര്‍ സുഹൃത്തുകള്‍ക്ക് അയച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group