video
play-sharp-fill

ഭാര്യ ജോലിക്ക് പോകുന്നതിൽ എതിർപ്പുമായി ഭർത്താവ്; മലയിൻകീഴിൽ യുവതിക്ക് ക്രൂര മർദ്ദനം

ഭാര്യ ജോലിക്ക് പോകുന്നതിൽ എതിർപ്പുമായി ഭർത്താവ്; മലയിൻകീഴിൽ യുവതിക്ക് ക്രൂര മർദ്ദനം

Spread the love

 

മലയൻകീഴ് : തിരുവനന്തപുരത്ത് മലയൻകീഴ് വീട്ടമ്മയ്ക്ക് നേരെ ക്രൂര മർദ്ദനം. ജോലിക്ക് പോകുന്നത് അവസാനിപ്പക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവിന്റെ മർദ്ദനം. സമീപത്തെ മാർജിൻഫ്രീ ഷോപ്പിൽ‌ ജോലി നോക്കുന്ന യുവതിയെ മദ്യപിച്ചെത്തിയ ഭർത്താവ്, മേപ്പുക്കട സ്വദേശി ദിലീപ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മ‍ദ്ദനമേറ്റ യുവതിയുടെ മുഖത്ത് നിന്ന് ചോര വന്നിട്ടും ദിലീപ് മ‍ർദ്ദനം തുടരുകയായിരുന്നു. തുടർന്ന് ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിച്ച് വീഡിയോ ദൃശ്യങ്ങളും ഇയാൾ ചിത്രീകരിച്ചു.

 

ഇനി ജോലിക്ക് പോകരുതെന്ന് ദിലീപ് ആവശ്യപ്പെടുന്നതും പോകില്ലെന്ന് യുവതി പറയുന്നതും വീഡിയോയിൽ ‌വ്യക്തമാണ്. ജോലിക്ക് പോയില്ലെങ്കിൽ വീട് പട്ടിണിയാകും അതുകൊണ്ടാണ് മാർജിൻഫ്രീ ഷോപ്പിൽ പോകുന്നതെന്നും യുവതി മർദ്ദനത്തിനിടയിൽ പറയുന്നതും വീഡിയോയിൽ കാണാം.

ക്രൂര മർദ്ദനത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ യുവതി തന്റെ ചില സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. ഇവരിൽ ചില‍ർ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. യുവതിയുടെ ഭർത്താവ് ദിലീപിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാര്യയെ മ‍ർദ്ദിച്ച് ചിത്രീകരിച്ച വീഡിയോ ദിലീപിന്റെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തുട‍ർന്ന് വധശ്രമം ചുമത്തി ഇയാൾക്കെതിരെ മലയിൻകീഴ് പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group