video
play-sharp-fill

‘ചതിയുടെ പത്മവ്യൂഹത്തില്‍പ്പെട്ട്  ശിവശങ്കർ; വിവാഹിതനായിരിക്കെ സ്വപ്നയെ താലി കെട്ടിയത് ഐഎഎസ് റൂള്‍ 19 ന് എതിര്; ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വീണ നായര്‍

‘ചതിയുടെ പത്മവ്യൂഹത്തില്‍പ്പെട്ട് ശിവശങ്കർ; വിവാഹിതനായിരിക്കെ സ്വപ്നയെ താലി കെട്ടിയത് ഐഎഎസ് റൂള്‍ 19 ന് എതിര്; ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വീണ നായര്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി വീണ നായര്‍.

വിവാഹിതനായ ശിവശങ്കര്‍ സ്വപ്നയെ താലി കെട്ടിയത് ആള്‍ ഇന്ത്യ സര്‍വീസ് റൂള്‍ 19 പ്രകാരം ഗുരുതര തെറ്റെന്നാണ് ആരോപണം ശക്തമായിരിക്കുന്നത്. ഔദ്യോഗിക യാത്രകളില്‍ സ്വപ്ന സുരേഷിനെ കൂടെ കൂട്ടിയതും ചട്ട ലംഘനമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വീണ നായര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താന്‍ ആത്മകഥയെഴുതിയാല്‍ അത് പലര്‍ക്കും വിനയാകുമെന്ന് കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് സ്വപ്‌ന സുരേഷ് പ്രവചിച്ചിരുന്നു. ഇത് യാഥാര്‍ഥ്യമാകുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഐഎഎസ് മാന്വല്‍ ചട്ടം 19 പ്രകാരം വിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ സര്‍വിസില്‍ തുടരുന്ന കാലം മറ്റൊരു വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ലെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 493,494 വകുപ്പുകള്‍ പ്രകാരവും ഇത് കുറ്റകരമാണ്. ഔദ്യോഗിക യാത്രകള്‍ വ്യക്തി താല്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതും കുറ്റകരമാണെന്നും വീണയുടെ പരാതിയില്‍ പറയുന്നു.