play-sharp-fill
അഖിലേഷിന് ഇനി ആശുപത്രി വിടാം…! ചികിത്സ പൂര്‍ത്തിയാക്കിയിട്ടും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയ 19 വയസുകാരന് സഹായവുമായി എം എ യൂസഫലി

അഖിലേഷിന് ഇനി ആശുപത്രി വിടാം…! ചികിത്സ പൂര്‍ത്തിയാക്കിയിട്ടും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയ 19 വയസുകാരന് സഹായവുമായി എം എ യൂസഫലി

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: ചികിത്സ പൂര്‍ത്തിയാക്കിയിട്ടും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയ 19 വയസുകാരന് സഹായധനം എത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി.

 

 

തിരുവനന്തപുരം പാരിപ്പള്ളി പള്ളിക്കല്‍ സ്വദേശി അഖിലേഷിന്റെ ചികിത്സ ചെലവാണ് എം എ യൂസഫലി ഏറ്റെടുത്തത്. ചികിത്സ ചെലവിനായി ആശുപത്രിയില്‍ കെട്ടിവെയ്ക്കാനുള്ള ബാക്കി തുക യൂസഫലി അഖിലേഷിന്റെ കുടുംബത്തിന് കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബൈക്ക് വൃത്തിയാക്കുന്നതിനിടെയാണ് 19കാരനായ അഖിനേഷിന്റെ വിരല്‍ ചെയിനിനിടയില്‍പ്പെട്ടത്. വലതുകൈയിലെ ചൂണ്ടുവിരലും നടുവിരലും അപകടത്തില്‍ അറ്റുപോയി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അറ്റുപോയ വിരല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേര്‍ത്തു.

 

 

അറ്റ് പോയ വിരല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേര്‍ത്ത ശേഷമായിരുന്നു ആശുപത്രി വിടാനാകാതെ അഖിലേഷ് ബുദ്ധിമുട്ടിയത്.

 

ചികിത്സ നടത്തിയ സ്വകാര്യ ആശുപത്രി പരമാവധി സഹായം ചെയ്തുവെങ്കിലും പണം അടയ്ക്കാന്‍ വഴികാണാതെ കുടുംബം കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു.