
ഡൽഹിയിൽ രണ്ട് പോളിംഗ് കേന്ദ്രങ്ങൾ; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നാളെ; ശശി തരൂർ തിരുവനന്തപുരത്തും, മല്ലികാർജുൻ ഖർഗെ ബാംഗ്ലൂരിലും വോട്ട് ചെയ്യും; കോൺഗ്രസ് നാളെ പോളിംഗ് ബൂത്തിലേക്ക്..!
സ്വന്തം ലേഖകൻ
ദില്ലി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നാളെ(ഒക്ടോബർ 17) നടക്കും.ഡൽഹിയിൽ രണ്ട് പോളിംഗ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരെണ്ണം കോൺഗ്രസ് ആസ്ഥാനത്തും മറ്റൊന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിലും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ നാളെ കോൺഗ്രസ് ആസ്ഥാനത്ത് വോട്ട് ചെയ്യും.
രാജ്യത്തുടനീളമുള്ള 9800 പ്രതിനിധികൾക്കായി 40 പോളിംഗ് സ്റ്റേഷനുകളും 68 ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. 50 ഓളം കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളും 24 അക്ബർ റോഡിലുള്ള ഹെഡ്ക്വാർട്ടേഴ്സിൽ വോട്ട് രേഖപ്പെടുത്തും. സ്ഥാനാത്ഥികളായ ശശി തരൂർ തിരുവനന്തപുരത്തും, മല്ലികാർജുൻ ഖർഗെ ബാംഗ്ലൂരിലും വോട്ട് ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുൽ ഗാന്ധി നാളെ ബെല്ലാരിയിൽ വോട്ട് രേഖപ്പെടുത്തും. സ്ഥാനാർത്ഥികളുടെ പ്രചാരണം ഇന്നവസാനിക്കും. 19 ന് പുതിയ കോൺഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കും.