video
play-sharp-fill

കോഴിക്കോട് ​ഗാന്ധി പ്രതിമയുടെ തല തകർത്തു

കോഴിക്കോട് ​ഗാന്ധി പ്രതിമയുടെ തല തകർത്തു

Spread the love

കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധി സ്ക്വയറിനു നേരെ വീണ്ടും ആക്രമണം. ഗാന്ധി പ്രതിമയുടെ തല തകർത്തു. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്.വെള്ളിയാഴ്ച രാത്രി നേതാക്കളുടെ ഫോട്ടോ തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കവേയാണ് വീണ്ടും അക്രമം.

ചേവായൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ആദ്യം ആക്രമണമുണ്ടായതിന് പിന്നാലെ പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ ​ഗാന്ധി സ്ക്വയർ സംരക്ഷിക്കുന്നവർ ചേവായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി വീണ്ടും ആക്രമണമുണ്ടായത്.