video
play-sharp-fill

അങ്കമാലിയില്‍ കെഎസ്ആര്‍ടിസ് ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു അപകടം; ബസിലെ ചില്ലു തകര്‍ന്ന് റോഡിലേക്ക് വീണ്  യുവതിയ്ക്ക് ദാരുണാന്ത്യം; വിദേശത്തു നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം

അങ്കമാലിയില്‍ കെഎസ്ആര്‍ടിസ് ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു അപകടം; ബസിലെ ചില്ലു തകര്‍ന്ന് റോഡിലേക്ക് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം; വിദേശത്തു നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം

Spread the love

കൊച്ചി; അങ്കമാലിയില്‍ കെഎസ്ആര്‍ടിസ് ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു ഒരാള്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികയായിരുന്ന സലീന(38) ആണ് മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശിയായ സലീന വിദേശത്തു നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മരണം.

ഇന്ന് പുലര്‍ച്ചെ ആറു മണിയോടെ അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നിലാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന്പത്തനാപുരത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് നെടുമ്പാശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് പൊട്ടി യാ ത്രക്കാരിയായിരുന്ന സലീന റോഡില്‍ തലയടിച്ചു വീണതാണ് മരണകാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെലീനയുടെ രണ്ടു ബന്ധുക്കളും ബസില്‍ ഉണ്ടായിരുന്നു. മരണ വിവരം അറിഞ്ഞ് ഒരാള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സിലെ മറ്റാര്‍ക്കും പരിക്കില്ല.