
കുടുംബവഴക്കിന് പിന്നാലെ ഗൃഹനാഥൻ മരിച്ച സംഭവം; കുടുംബാംഗങ്ങളുടെ മര്‍ദനമാണ് മരണകാരണമെന്ന് നാട്ടുകാര്‍; മക്കളും മരുമക്കളും പൊലീസ് കസ്റ്റഡിയിൽ
കൊല്ലം: കുടുംബവഴക്കിന് പിന്നാലെ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കാവനാട് സ്വദേശി രാജു എന്ന ജോസഫ് ആണ് മരിച്ചത്.
മക്കളും മരുമക്കളുമായി വഴക്ക് ഉണ്ടായതിന് പിന്നാലെയാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബാംഗങ്ങളുടെ മര്‍ദനമാണ് മരണകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മക്കളെയും മരുമക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജോസഫ് ഹൃദ്രോഗിയാണ്. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0