ലൈല വിരിച്ച വലയിൽ കുടുങ്ങാതെ സുമ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്;നരബലിക്ക് ഇരയെത്തേടി ലൈലയും…
സെപ്റ്റംബർ 10…ചാരിറ്റബിൾ സംഘടനയായ അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷൻ ജീവനക്കാരിയായ ഇടപ്പോൺ ചരുവിൽ വീട്ടിൽ സുമ എന്ന സ്ത്രീ ഒരുപക്ഷെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു ദിനമായിരിക്കും അത്.തന്റെ രണ്ടാം ജന്മം ആരംഭിച്ച ദിനമായി തന്നെ സുമ ആ ദിവസത്തെ കരുതുന്നു.അതിനൊരു കാരണമുണ്ട്,ഇലന്തൂരിലെ ഇരട്ട നരബലി വാർത്ത അറിഞ്ഞപ്പോൾ സുമയുടെ നെഞ്ചൊന്ന് കാളി,ഒരു പക്ഷെ ദൈവാധീനം ഒന്ന് കൊണ്ട് മാത്രമാകാം താൻ പദ്മ എന്ന രണ്ടാം ഇരയ്ക്ക് പകരക്കാരി ആകാതിരുന്നതെന്ന് സുമ ഉറച്ചു വിശ്വസിക്കുന്നു.
സംഭവമിങ്ങനെ…സെപ്റ്റംബർ പത്തിന് ഇലന്തൂർ ഭാഗത്തു നിന്നും സംഭാവന സ്വീകരിച്ചു മടങ്ങുകയായിരുന്ന സുമ ഭഗവൽ സിങിന്റെ വീടിന് മുൻപിലെത്തുന്നു.സമയം നട്ടുച്ച…വഴിയിലെങ്ങും ആരുമില്ല…ഭഗവൽ സിംഗിന്റെ വീട്ടിലെ കാവ് കണ്ട് അങ്ങോട്ട് നോക്കിയപ്പോൾ മനുഷ്യമാംസം കറി വെച്ച് കഴിച്ച ലൈല കാവിൽ നിൽക്കുന്നു.സ്നേഹപൂർവം കുശലാന്വേഷണം…മോളെ വല്ലതും കഴിച്ചോ?ഇല്ല എന്നുത്തരം നൽകിയപ്പോൾ സ്നേഹപൂർവ്വം വീട്ടിലേക്ക് ക്ഷണം.താൻ വീട്ടിലെത്തിയിട്ടു കഴിച്ചുകൊള്ളാമെന്ന് മറുപടി നൽകിയപ്പോൾ അകത്തേക്ക് വന്ന് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിട്ട് പോകൂഎന്നായി ലൈല…ഒരു പരിചയവും ഇല്ലാത്ത സ്ത്രീയുടെ അസാധാരണ പെരുമാറ്റത്തിൽ സംശയം തോന്നിയ സുമ വേഗം അവിടെ നിന്നും പോകാൻ തുനിഞ്ഞു,വീണ്ടും നിർബന്ധിച്ചപ്പോൾ ജനസേവ കേന്ദ്രത്തിലേക്ക് എന്തെങ്കിലും സംഭാവന തന്നാൽ മാത്രം മതിയെന്ന സുമയുടെ ആവശ്യപ്രകാരം ലൈല അറുപത് രൂപയും നൽകി.തങ്ങൾ സംസാരിച്ചു നിൽക്കുന്നതിനിടയിൽ ആരോ ഒരാൾ വീടിനകത്തു നിന്നും എത്തിനോക്കിയിരുന്നെന്നും വാർത്തകൾ പുറത്തുവന്നപ്പോൾ പ്രതികളുടെ ചിത്രം കണ്ടപ്പോഴാണ് അത് ഭഗവൽ ദാസ് ആയിരുന്നുവെന്ന് തനിക്ക് മനസ്സിലായതെന്നും സുമ ഭീതിയോടെ ഓർത്തെടുക്കുന്നു.ഈ സംഭവത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് പദ്മ കൊല്ലപ്പെടുന്നത്.
നാല്പത്തഞ്ചുകാരി സുമ ലൈലയുടെ ആതിഥ്യം സ്വീകരിച്ചിരുന്നുവെങ്കിൽ നരബലിയുടെ രണ്ടാം ഇര അവർ തന്നെയാകുമായിരുന്നു എന്നത് ഉറപ്പ്,ലൈലയുടെ കൊലച്ചോറിൽ നിന്നും ദൈവാധീനമൊന്നുകൊണ്ട് മാത്രം താൻ രക്ഷപെട്ടെന്ന് തെല്ലൊരു ഭീതിയോടെ,അവിശ്വസനീയതയോടെ സുമ ഓർത്തെടുക്കുമ്പോൾ നമുക്കും ഉറപ്പിക്കാം…ഷാഫി മാത്രമല്ല നരബലിക്കുള്ള ഇരയെത്തേടി നടന്നത്…ലൈലയും ഇരതേടലിലായിരുന്നു…അതിനാൽ തന്നെ ഇലന്തൂർ നരബലി പ്രതികൾ കൃത്യമായ ആസൂത്രണത്തോടെ തന്നെ തീരുമാനിച്ചുറപ്പിച്ച് നടപ്പാക്കിയത് തന്നെയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group