കൊല്ലത്ത് വ്യാജ ഒപ്പിട്ട് ക്രമക്കേട്: കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
കൊല്ലം: കോര്‍പ്പറേഷനില്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കരാറുകാരന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് പിന്‍വലിക്കാന്‍ റിലീസിംഗ് ഓര്‍ഡര്‍ ചമച്ച തട്ടിപ്പില്‍ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
തട്ടിപ്പ് നടന്ന സമയത്തെ ചീഫ് കാഷ്യറായിരുന്ന നിലവില്‍ ശക്തികുളങ്ങര സോണല്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് എ.ആര്‍.രദുരാജ്, നിലവിലെ ചീഫ് കാഷ്യര്‍ ഡിന്നി ലത്തീഫ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്ത് ഇന്നലെ രാത്രി സെക്രട്ടറി ഉത്തരവിറക്കിയത്. ക്രമക്കേട് പുറത്തുവന്നതോടെ ജീവനക്കാരോട് വിശദീകരണം തേടിയിരുന്നു.
ലഭിച്ച മറുപടിയും വിശദീകരണവും പരിശോധിച്ചതിലുംല്‍ ഇക്കാര്യത്തില്‍ അക്കൗണ്ട്സ് ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലും സെക്യൂരിറ്റി ഡെപ്പോസിറ്റ് രസീതുകളുടെ സൂക്ഷിപ്പുകാരനായ ചീഫ് കാഷ്യറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളാണ് വന്നതെന്ന് വ്യക്തമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്ഷന്‍ ചുമതല കൈമാറുമ്ബോള്‍ എ.ആര്‍.രദുരാജ് ഡെപ്പോസിറ്റ് രസീതുകളോ, രജിസ്റ്ററുകളോ ഔദ്യോഗികമായി കൈമാറിയിരുന്നില്ല. ചുമതല ഏറ്റെടുത്ത ഡിന്നി ലത്തീഫ് ഇക്കാര്യം ഓഫീസ് മേലധികാരികളെ ധരിപ്പിക്കുകയോ രേഖാമൂലം റിപ്പോര്‍ട്ട് ചെയ്യുകയോ രസീതുകള്‍ സ്വയം എണ്ണി തിട്ടപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.
കൃത്യതയോടുകൂടി പരിപാലിക്കേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് രജിസ്റ്ററില്‍ ഏത് പ്രവൃത്തിയുടെ ഭാഗമായിട്ടാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് രസീതുകള്‍ ഓഫീസ് ചെസ്റ്റില്‍ സൂക്ഷിച്ചുവയ്ക്കുന്നതെന്നോ ഫിക്സഡ് ഡെപ്പോസിറ്റ് രസീതുകളുടെ നമ്ബരുകളോ തീയതിയോ കരാറുകാരന്റെ പേരോ തുടങ്ങിയ വിശദാംശങ്ങളൊന്നും തന്നെ പല പേജുകളിലും രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.
നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിലൂടെ ഓഫീസിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്നതും ഓഫീസ് നടപടിക്രമങ്ങള്‍ പാലിക്കാതെ വ്യാജരേഖ ചമയ്ക്കല്‍, സാമ്ബത്തിക ക്രമക്കേട് നടത്തല്‍ തുടങ്ങിവയ്ക്ക് സഹായമൊരുക്കുകയും നഗരസഭയ്ക്ക് സാമ്ബത്തിക നഷ്ടം വരുത്തുകയും ചെയ്തതായി പ്രാഥമികാന്വേഷണത്തില്‍ ബോദ്ധ്യമാകുകയും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.