video
play-sharp-fill

വർക്കലയിൽ ഹോട്ടലിൽ സംഘർഷം; ഒത്തുതീർപ്പാക്കാൻചെന്ന പൊലീസുകാർക്ക് മദ്യപ സംഘത്തിന്റെ മർദ്ദനം; രണ്ട് പേർക്ക് പരിക്ക്

വർക്കലയിൽ ഹോട്ടലിൽ സംഘർഷം; ഒത്തുതീർപ്പാക്കാൻചെന്ന പൊലീസുകാർക്ക് മദ്യപ സംഘത്തിന്റെ മർദ്ദനം; രണ്ട് പേർക്ക് പരിക്ക്

Spread the love

തിരുവനന്തപുരം: വർക്കലയിലെ ഹോട്ടലിൽ മദ്യപിച്ച് സംഘർഷമുണ്ടായ സംഭവത്തിൽ ഇടപെട്ട പൊലീസുകാർക്ക് ക്രൂര മർദ്ദനം. വർക്കല ടൂറിസം പോലീസ് ഉദ്യോഗസ്ഥരായ ജോജിൻ രാജ് , സാംജിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്.

മദ്യപിച്ച് ബഹളമുണ്ടാക്കി രണ്ട് യുവാക്കളും ഹോട്ടൽ ജീവനക്കാരുമായി വാക്കുതർക്കം സംഘർഷത്തിലേക്ക് പോയപ്പോൾ തടയാൻ ശ്രമിച്ചതായിരുന്നു ഇരുവരും.

സംഘർഷത്തിൽ ഇടപെട്ടതോടെ മദ്യപ സംഘം പൊലീസുകാർക്ക് എതിരെ തിരിഞ്ഞു. പിന്നീട് ഹോട്ടൽ ജീവനക്കാരെ ഒഴിവാക്കി പൊലീസുകാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പൊലീസുകാരുടെ പക്കലുണ്ടായിരുന്ന വയർലസ് തട്ടിയെടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി. വെട്ടൂർ സ്വദേശിയായ ധീരജ്, വെമ്പായം ഇരിഞ്ചയം സ്വദേശി രതീഷ് എന്നിവരാണ് പ്രതികൾ. ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ധീരജിന്റെയും രതീഷിന്റെയും ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരായ ജോജിൻ രാജ് , സാംജിത്ത് എന്നിവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.