
കോഴിക്കോട് കൊയിലാണ്ടിയില്‍ വ്യാപാരിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടിയില്‍ വ്യാപാരിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കിഴക്കേ പൂക്കാട് ഫ്രന്‍സ് ഹയര്‍ ഗുഡ്സ് ഉടമ ഹംസ ആണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊയില്‍ക്കാവ് സ്വദേശിയാണ് ഇദ്ദേഹം. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം. രണ്ട് ദിവസമായി ഇദ്ദേഹം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കൊയിലാണ്ടി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
Third Eye News Live
0