
തോമസ് ചാഴികാടൻ എംപിയുടെ ഇടപെടൽ : മീനച്ചിലാറിന്റെ ആഴം കൂട്ടൽ പ്രവർത്തികൾ പുനരാരംഭിച്ചു
കോട്ടയം : മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളിൽ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട് മുമ്പ് തടസ്സപ്പെട്ട ജോലികൾ തടസങ്ങൾ നീക്കി പ്രവർത്തനം പുനരാരംഭിച്ചു.
തോമസ് ചാഴികാടൻ എംപിയുടെ ആവശ്യപ്രകാരം മീനച്ചിൽ ആറിന്റെ ആഴം കൂട്ടൽ നടപടികൾ പുനരാരംഭിക്കാൻ ജില്ലാ കളക്ടർ അനുവാദം നൽകി.
മേജർ ഇറിഗേഷൻ വകുപ്പിൽ നിന്നും നടത്തുന്ന പ്രസ്തുത ജോലികളിൽ, ചുങ്കം മുതൽ ഇല്ലിക്കൽ വരെയുള്ള ഭാഗത്തെ പ്രവൃത്തികൾ താഴത്തങ്ങാടി വള്ളംകളി നടക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ചെയ്യണമെന്ന് എം.പി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ താഴത്തങ്ങാടി ഭാഗത്ത് ഇന്ന് പ്രവൃത്തികൾ ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോമാസ് ചാഴികാടൻ എംപിയുടെയും മേജർഇറിഗേഷൻ എ എക്‌സിയുടേയും സാന്നിധ്യത്തിൽ ആണ് താഴത്തങ്ങാടിയിൽ ആഴം കൂട്ടൽ പ്രവർത്തനങ്ങൾ ഇന്ന് പുനരാരംഭിച്ചത്.
Third Eye News Live
0